അംഗപരിമിതനായ കുവൈത്തി പൗരന് വീഡിയോ കോൾ തട്ടിപ്പിലൂടെ പണം നഷ്ടമായി

കുവൈത്ത് സിറ്റി: അംഗപരിമിതനും 86 കാരനുമായ കുവൈത്തി പൗരന് വീഡിയോ കോളിലൂടെ പണം നഷ്ടമായി. ഈദിന് രണ്ട് ദിവസം മുമ്പ് തൻ്റെ മുഴുവൻ ബാങ്ക് ബാലൻസും നഷ്ടപ്പെട്ടതായി വൃദ്ധൻ അൽ-ദഹർ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.പരാതിയിൽ ഉച്ചകഴിഞ്ഞ് 3:10 ഓടെ വീഡിയോ കോൾ വരികയും സൈനിക ഉദ്യോഗസ്ഥനായി വേഷമിട്ട ഒരാൾ തൻ്റെ വൈകല്യം കാരണം സാമ്പത്തിക സഹായം അനുവദിച്ചതായി അറിയിക്കുകയായിരുന്നു. തട്ടിപ്പാണെന്നറിയാതെ വുദ്ധൻ തൻ്റെ ബാങ്ക് വിവരങ്ങൾ വെളിപ്പെടുത്തുകയും അയാൾ ആവശ്യപ്പെട്ട പ്രകാരം OTP കോഡ് നൽകുകയും ചെയ്തു. ഇതോടെയാണ് മുഴുവൻ ബാങ്ക് ബാലൻസും നഷ്ടമായത്. ഇത്തരം തട്ടിപ്പുകൾക്ക് മുമ്പും ഇരയായിട്ടുള്ളതായി വൃദ്ധൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തോടും ബന്ധപെട്ട അതോറിറ്റികളോടും സഹായത്തിനായി അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്.