അധികാരമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം

മലപ്പുറം: തേഞ്ഞിപ്പാലം പഞ്ചായത്ത് പ്രസിഡന്റായി അധികാരമേറ്റ ടി വിജിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിലായ വിജിത്തിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ച കാരണം വ്യക്തമല്ല.
ബുധനാഴ്ച പഞ്ചായത്ത് പ്രസിഡന്റാകി അധികാരമേറ്റ വിജിത്ത് എറെ സന്തോഷവാനായിരുന്നുവെന്ന് സുഹ്യത്തുക്കൾ പറഞ്ഞു. മുസ്ലിം ലീഗ് നേതാവാണ് 37 വയസ്സുളള വിജിത്.