കുവൈത്ത് സിറ്റി : റസിഡൻസ് വിസാ നിയമം ലംഘിച്ച് അനധികൃതമായി കുവൈത്തിൽ കഴിയുന്നവരെ പിടികൂടുന്നതിനായി അടുത്തമാസം മുതൽ കർശന പരിശോധന ആരംഭിക്കുമെന്ന് എന്ന കുവൈത്ത് മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് നൽകി. വിസ കാലാവധി കഴിഞ്ഞിട്ടും പുതുക്കാത്ത വർക്ക് അ പിഴ അടച്ച് സ്റ്റാറ്റസ് ബേദഗതി ചെയ്യുന്നതിന് സർക്കാർ അവസരമൊരുക്കിയിരുന്നു. ഡിസംബർ ഒന്നുമുതൽ 31 വരെയായിരുന്നു ഇതിനായി സമയം അനുവദിച്ചത്. എന്നാൽ നിയമലംഘകരിൽ ഭൂരിഭാഗം പേരും ഇതിനെ തയ്യാറായിട്ടില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരുലക്ഷത്തി ഇരുപതിനായിരത്തോളം പേർ രാജ്യത്ത് അനധികൃത താമസക്കാർ ആയിട്ടുണ്ട് എന്നാണ് മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ വെറും പതിനായിരത്തിൽ താഴെ ആളുകൾ മാത്രമാണ് സ്റ്റാറ്റസ്ക്കു പുതുക്കുന്നതിനുവേണ്ടി അപ്പോയ്മെൻറ് എടുത്തതെന്നും അധികൃതർ പറഞ്ഞു.
Home Middle East Kuwait അനധികൃത താമസക്കാരെ പിടികൂടുന്നതിനായി ജനുവരി മുതൽ സർക്കാർ പരിശോധന കർശനമാക്കും