അന്താരാഷ്‌ട്ര കായികതാരം ദേവിക ദിനേശനെ ആദരിച്ച് കെ. ഇ. എ കുവൈത്ത്

0
68

കുവൈത്ത് സിറ്റി : വടംവലി ലോക ചാമ്പ്യൻ, ബാസ്കറ്റ് ബോൾ യൂണിവേഴ്സിറ്റി/ നാഷണൽ താരം, കബഡി സീനിയർ ദേശീയ താരം, ബോക്സിംഗ് ദേശീയ താരം, ഹാമ്മർ ത്രോ, ഷോട്ടപ്പുട്ട് ദേശീയതാരം, ക്രിക്കറ്റ്, വോളിബോൾ സ്റ്റേറ്റ് പ്ലെയർ, 5 കിലോമീറ്റർ വോക്കിംങ്ങ് യൂണിവേഴ്‌സിറ്റി താരം, എന്നീ നേട്ടങ്ങൾ കരസ്ഥമാക്കിയ ദേവിക ദിനേശന് കെ. ഇ. എ. യുടെ ആദരം.

ദേവികയ്ക്ക് കെ. ഇ. എ. പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി സി. എച്ച് മെമ്പർഷിപ്പ് നൽകുകയും, കെ. ഇ. എ. മുൻ ചീഫ് പാട്രൻ സത്താർ കുന്നിൽ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കാസറഗോഡ്, നിലേശ്വരം, പട്ടേനയിലെ വരുൺ കുമാറാണ് ഭർത്താവ്. വരുൺ വടംവലി താരമാണ്. ഉദുമയിലെ ദിനേശൻ കൊളവയലിന്റെയും, സിവിൽ സപ്ലൈസ് ജീവനക്കാരി വത്സമ്മയുടെയും മകളാണ് ദേവിക. സഹോദരി വേണിയും കബഡി ദേശീയ താരമാണ്.