കുവൈറ്റ്: നിലവിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ അബ്ദാലി അതിർത്തി വഴിയുള്ള ഇറാഖ് യാത്ര നിരോധിച്ച് കുവൈറ്റ്. വിദേശകാര്യമന്ത്രാലയത്തിന്റെ പ്രത്യേക നിർദേശപ്രകാരമാണ് പുതിയ തീരുമാനം എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ജനതാത്പ്പര്യവും സുരക്ഷയും കണക്കിലെടുത്താണ് പുതിയ തീരുമാനമെന്നാണ് അറിയിപ്പ്. ഇറാഖിലെ സ്ഥിതി മെച്ചപ്പെടുന്നത് വരെ കൂടുതല്‍ അറിയിപ്പുണ്ടാകുന്നത് വരെ നിരോധനം നീണ്ടു നിൽക്കുമെന്നും നിര്‍ദേശമുണ്ട്.
അബ്ദാലി അതിർത്തി നിലവിൽ ട്രക്കുകൾക്കും ഡ്രൈവർമാർക്കുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. നിരോധിത വസ്തുക്കളുടെ കടത്ത് തടയുന്നതിനായി ഇറാഖിൽ നിന്ന് വരുന്ന എല്ലാ ട്രക്കുകളും അതിനൂതന സാങ്കേതികവിദ്യയിലൂടെ കർശന പരിശോധനകൾക്ക് വിധേയമാക്കിയാണ് കടത്തി വിടുന്നത്.