അബ്ദുള്ളക്കുട്ടിക്ക് ഉപാധ്യക്ഷ പദവി

ബി.ജെ.പിയിലേക്ക് വെറും 15 മാസം മാത്രം മുന്‍പെത്തിയ എ.പി അബ്ദുള്ളക്കുട്ടിക്ക് അത്ഭുതകരമായ വളര്‍ച്ച. കോണ്‍ഗ്രസില്‍ നിന്നും മോദി സ്തുതിയുടെ പേരില്‍ വെറും ഒന്നേ കാല്‍ വര്‍ഷം മുന്‍പെത്തിയ അബ്ദുള്ളക്കുട്ടിക്ക് സംസ്ഥാന സംഘടനാ തെരഞ്ഞെടുപ്പില്‍ തന്നെ ഉപാധ്യക്ഷ പദവി ലഭിച്ചു. ഇതിനു ശേഷം ഇപ്പോഴിതാ ദേശീയ ഉപാധ്യക്ഷ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. അതും ഒ.രാജഗോപാലിനു ശേഷം ഇത്തരമൊരു പദവി ലഭിക്കുന്ന മലയാളിയാണ് അബ്ദുള്ളക്കുട്ടി.ദേശീയ ഉപാധ്യക്ഷ പദവിയില്‍ കര്‍ണാടകയുടെ ചുമതലയാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിക്കുകയെന്നാണ് സൂചന.