കുവൈത്ത് സിറ്റി : കുവൈത്ത് അബ്ബാസിയയിൽ ഉണ്ടായ തീപിടിത്തത്തിൽ മലയാളി കുടുംബത്തിലെ 4 പേർ ദാരുണമായി മരണമടഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് ആണ് സംഭവം. പത്തനംതിട്ട തിരുവല്ല സ്വദേശിളായ സ്വദേശി മാത്യു മുളക്കൽ, ഭാര്യ ലിനി എബ്രഹാം മക്കളായ ഐസക്, ഐറിൻ എന്നിവരാണ് മരണമടഞ്ഞത്. അവധി കഴിഞ്ഞു ഇന്ന് വൈകീട്ട് 5 മണിക്ക് നാട്ടിൽ നിന്നും തിരിച്ചെത്തിയതായിരുന്നു . യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിന് സമീപത്ത് ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ തീപിടിക്കുകയായിരുന്നു. അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.മരണമടഞ്ഞ മാത്യു റോയിടെർസ് കമ്പനിയിൽ ജീവനക്കാരനാണ്. ഭാര്യ ലിനി അദാൻ ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്യുന്നു.മക്കളായ ഐസക്,ഐ റിൻ എന്നിവർ ഭവൻസ് സ്കൂളിലെ വിദ്യാർത്ഥികളാണ്.