അബ്ബാസിയ അൽ-മദ്രസത്തുൽ ഇസ്‌ലാമിയ  പ്രവേശനോൽസവം നടത്തി*

0
22

അബ്ബാസിയ: കെ ഐ ജി യുടെ കീഴിൽ അബ്ബാസിയ പാക്കിസ്താൻ ഇംഗ്ലീഷ്‌ സ്കൂളിൽ പ്രവർത്തനം പുനരാരംഭിച്ച അൽമദ്രസത്തുൽ ഇസ്‌ലാമിയ പ്രവേശനോൽസവം നടത്തി. പുതിയ കുട്ടികളെ സ്വാഗതം ചെയ്തു കൊണ്ട്‌ നടത്തിയ പരിപാടിയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്തു.  കെ ഐ ജി വിദ്യാഭ്യാസ ബോർഡ്‌ ഡയറക്ടർ അബ്ദുൽ റസാഖ്‌ നദ്‌ വി പ്രവേശനോൽസവം ഉദ്‌ ഘാടനം ചെയ്തു പ്രസംഗിച്ചു.
വിദഗ്ദരായ അധ്യാപകരുടെ നേതൃത്വത്തിൽ നടക്കുന്ന മദ്രസക്ക്‌  പാക്കിസ്താൻ ഇംഗ്ലീഷ്‌ സ്കൂളിലെ വിശാലമായ സൗകര്യം അനുകൂലമാകുമെന്ന് അദ്ദേഹം  പറഞ്ഞു.
പി ടി എ പ്രസിഡന്റ്‌ അനീസ്‌ റഹ്‌മാൻ അധ്യക്ഷപ്രസംഗം നടത്തി.  മദ്രസ പ്രിൻസിപ്പാൾ മുനീർ മടത്തിൽ, പി ടി എ ജനറൽ സെക്രട്ടറി ഷംനാദ്‌ ഷാഹുൽ ഹമീദ്‌, ഭാരവാഹികളായ ഹിഷാം എ ബാരി,
അശ്‌റഫ്‌ മുഹമ്മദ്‌,  സത്താർ കുന്നിൽ,  സിദ്ദീഖ്‌ ഹസൻ എന്നിവർ സംസാരിച്ചു. മുഹമ്മദ്‌ അമീൻ ഖി റാ അത്ത്‌ നടത്തി. പി ടി എ യുടെ നേതൃത്വത്തിൽ  മധുരവിതരണവും നടത്തി.
ഖുർആൻ, ഹദീസ്‌, അഖീദ, കർമ്മശാസ്ത്രം , ഇസ്‌ലാമിക ചരിത്രം, അറബി, മലയാള ഭാഷാപഠനം എന്നിവ ഉൾക്കൊള്ളുന്ന കേരള മദ്രസ എഡുക്കേഷൻ ബോർഡ്‌ ഇന്റർനാഷണലിന്റെ പുതുക്കിയ സിലബസാണ്‌ അൽമദ്രസത്തുൽ ഇസ്‌ലാമിയ പിന്തുടരുന്നത്‌.

മൂന്നു വയസ്സ്‌ മുതലുള്ള കുട്ടികൾക്ക്‌  ‘ഹെവൺസ്‌’ ഖുർആനിക്‌ പ്രീ മദ്രസ കോഴ്സ്‌  കെ ഐ ജി മദ്രസകളുടെ മാത്രം പ്രത്യേകതയാണെന്ന് വിദ്യാഭ്യാസ ബോർഡ്‌ ഡയറക്ടർ അബ്ദുൽ റസാഖ്‌ നദ്‌വി പറഞ്ഞു.  പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ നേതൃത്ത്വത്തിൽ ഖുർആൻ പഠനത്തിന്‌  ഊന്നൽ നൽകിക്കൊണ്ടുള്ള ‘ഹെവൺസ്‌’  പാഠ്യ പദ്ധതി മദ്രസ പഠനത്തിന്‌ നവോന്മേഷം പകർന്നതായി അദ്ദേഹം പറഞ്ഞു.
കേരളത്തിലും ജി സി സി രാജ്യങ്ങലിലും നടന്നു വരുന്ന ഹി ക്‌ മ പരീക്ഷ ഈ വർഷവും മദ്രസയിൽ വിപുലമായി നടത്തുമെന്നും അദ്ദേഹം  പറഞ്ഞു.
അഡ്‌മിഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: 97345634, 97292002, 99912320