അമിത് ഷായുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബിജെപി ഓഫീസ് നക്സലുകൾ ബോംബിട്ട് തകർത്തു

ജാർഖണ്ഡ് : ബിജെപി അധ്യക്ഷൻ
അമിത് ഷായുടെ തെരെഞ്ഞടുപ്പ് റാലി
നടക്കാന്‍ മണിക്കൂറുകള്‍ മാത്രം
ബാക്കി നില്‍ക്കെ ജാര്‍ഖണ്ഡിലെ
ഖൂംടിയില്‍ ബിജെപി ഓഫീസ്
നക്സലുകള്‍ ബോംബിട്ടു തകര്‍ത്തു.
സറൈകേല ജില്ലയിലെ ഖരസ്വാനിലെ
ഖൂംടിയിലാണ് സംഭവം. പുലര്‍ച്ചെ 12
മണിയോടെ ബോംബ് ഉപയോഗിച്ച്
ആയിരുന്നു ആക്രമണം എന്നാണ്
റിപ്പോര്‍ട്ട്.
മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും
ബിജെപി നേതാവുമായ അര്‍ജുന്‍
മുണ്ഡയാണ് ഖൂംടിയില്‍
ബിജെപിയുടെ സ്ഥാനാര്‍ത്ഥി.
ഖൂംടിയിലടക്കം സംസ്ഥാനത്ത്
നിരവധി തെരഞ്ഞെടുപ്പ് റാലികളാണ്
വെള്ളിയാഴ്ച നടത്താനിരുന്നത്.
കോഡെര്‍മ, റാഞ്ചി
എന്നിവിടങ്ങളിലാണ് മറ്റ് പ്രധാന
റാലികള്‍ നടക്കുന്നത്.
അഞ്ചാംഘട്ടമായി മെയ് ആറിനാണ്
ഇവിടെ തെരഞ്ഞെടുപ്പ് നടക്കുന്നത്.