അമീരി കാരുണ്യം: കുവൈറ്റില്‍ 830 തടവുകാരെ മോചിപ്പിക്കും

0
24

കുവൈറ്റ്: രാജ്യത്ത് സ്വദേശികളും വിദേശികളുമായി 830 തടവുകാരെ മോചിപ്പിക്കാൻ തീരുമാനം. ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യപ്രകാരമാണ് സ്ത്രീകൾ അടക്കമുള്ള തടവുകാരെ മോചിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും.

എല്ലാവർഷവും ദേശീയ ദിനത്തോടനുബന്ധിച്ച് അമീരി കാരുണ്യപ്രകാരം തടവുകാർക്ക് ശിക്ഷാ ഇളവ് നൽകാറുണ്ട്. ത​ട​വു​കാ​ല​ത്തെ ന​ല്ല​ന​ട​പ്പ് ഉ​ൾ​പ്പെ​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് മോ​ച​നം ന​ൽ​കു​ക​യോ ശി​ക്ഷ കാ​ലാ​വ​ധി കു​റ​ച്ചു​കൊ​ടു​ക്കു​ക​യോ ആ​ണ് ചെ​യ്​​തു​വ​രു​ന്ന​ത്. തീ​വ്ര​വാ​ദ കേ​സി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് കേ​സി​ലും ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് അ​മീ​രി കാ​രു​ണ്യ​ത്തി​ൽ ഇ​ള​വ് ന​ൽ​കി​ല്ല.

ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം, നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം, അ​മീ​രി ദീ​വാ​നി എ​ന്നി​വ​യി​ലെ പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ പ്ര​ത്യേ​ക സ​മി​തി​യാ​ണ് ഇളവ് നൽകേണ്ട തടവുകാരുടെ​ പ​ട്ടി​ക ത​യാ​റാ​ക്കുന്നത്.