അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്  ലോക ബാങ്ക് അവാർഡ്

കുവൈറ്റ് അമീർ സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്  സാമൂഹ്യ സാമ്പത്തിക സമാധാന പ്രവർത്തങ്ങൾക്കുള്ള ഇടപെടലിന്  അംഗീകാരം. ലോക ബാങ്കാണ് കുവൈറ്റ് അമീറിനുള്ള ആദരവ് പ്രഖ്യാപിച്ചത്. ഒരു രാജ്യത്തെ ഭരണാധികാരിക്കായി ലോക ബാങ്ക് നൽകുന്ന ആദ്യത്തെ അവാർഡാണ് ഇത്.  ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് പ്രസിഡൻറ് ക്രിസ്റ്റാലിന ജോർജിയേവ ഈ പ്രഖ്യാപനം നടത്തിയത്.    സാമാധാന ശ്രമങ്ങൾക്കും സാമൂഹ്യ ഇടപെടലിനും രണ്ടു വര്ഷം മുമ്പ് ഐക്യരാഷ്ത്ര സഭയും കുവൈറ്റ് അമീറിനെ ആദരിച്ചിരുന്നു.