അമ്മ സേവാ സമതി

കുവൈറ്റ് സിറ്റി :ചെട്ടികുളങ്ങര ‘അമ്മ സേവാ സമതി,കുവൈറ്റ് ഓഗസ്റ്റ് 09 നു അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടത്തിയ പൊതുയോഗത്തിൽ പ്രസിഡന്റ് ശ്രീ സന്തോഷ് ചെട്ടികുളങ്ങരയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ
ജനറൽ സെക്രട്ടറി ശ്രീ ജ്യോതിരാജ് 2018-2019 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ശ്രീമതി ആര്യ മണികണ്ഠൻന്റെ അഭാവത്തിൽ ശ്രീ മണികണ്ഠൻ മുൻ വർഷത്തെ സാമ്പത്തിക റിപ്പോർട്ട് അവരിപ്പിച്ചു. ശ്രീ ബാബു പനമ്പള്ളിൽ റിപ്പോർട്ട് ഓഡിറ്റ് ചെയ്തു.

രക്ഷാധികാരി ശ്രീ പ്രേംസൺ കായംകുളം വരണാധികാരിയായി ആയി നടന്ന തിരഞ്ഞെടുപ്പിൽ ശ്രീ പ്രമോദ് ചെല്ലപ്പൻ (പ്രസിഡണ്ട്),ശ്രീ രതീഷ് കാർത്തികേയൻ(ജനറൽ സെക്രട്ടറി),ശ്രീ രാജേഷ് കുറുപ് (ട്രഷറർ),ശ്രീ രതീഷ്(വൈസ്‌ പ്രസിഡണ്ട്),ശ്രീ അജയകുമാർ(ജോയിന്റ് സെക്രട്ടറി),ശ്രീ പ്രദീപ് മേനാമ്പള്ളി (ജോയിന്റ് ട്രഷറർ) എന്നിവർ ഉൾപ്പടെ 40 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.

തുടർന്ന് മുൻ പ്രസിഡണ്ട് ശ്രീ അനിൽ ഫർവാനിയ , ശ്രീ സന്തോഷ് ചെട്ടികുളങ്ങര ,മുൻ സെക്രട്ടറി ശ്രീ ജ്യോതിരാജ് എന്നിവർ പുതിയ ഭരണ സമിതിക്കു ആശംസകൾ നേർന്നു.
സമിതിയുടെ തുടക്കം മുതൽ ആത്മാർത്ഥമായ്‌ പ്രവർത്തിച്ചുവന്ന ശ്രീ സതീഷ് ജി പിള്ളക്ക് വൃക്ക മാറ്റിവെക്കൽ ചികിത്സക്കുള്ള ധന സഹായം അദ്ദേഹത്തിന് കൈമാറി. ജനറൽ സെക്രട്ടറി  ശ്രീ ജ്യോതിരാജ് സ്വാഗതവും  ജോയിന്റ് ട്രഷറർ ശ്രീ പ്രദീപ് മേനാമ്പള്ളിൽ നന്ദി അർപ്പിച്ചു.