അയിഷ റെന്ന: പ്രതിരോധിക്കുന്ന യുവത്വത്തിന്റെ മുഖം

0
6

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ന്യൂഡൽ‌ഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾ തെരുവിലിറങ്ങിയത് ലോകത്തിന്‍റെ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുടെ യുവത്വം രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനായി തെരുവിലിറങ്ങിയപ്പോള്‍ രാജ്യതലസ്ഥാനത്തെ പൊലീസ് അതിനെ നേരിട്ടത് ലാത്തി കൊണ്ടും കണ്ണീർ വാതകം കൊണ്ടുമായിരുന്നു. വിദ്യാർഥികൾക്ക് നേരെ പൊലീസ് അഴിച്ചു വിട്ട ഈ അതിക്രമം അവരെ തളർത്തിയില്ല.. മാത്രമല്ല തലസ്ഥാനത്തെ ഒരു യൂണിവേഴ്സിറ്റിയിൽ ആരംഭിച്ച വിദ്യാർഥി പ്രക്ഷോഭം അധികം വൈകാതെ തന്നെ രാജ്യമെമ്പാടുമുള്ള യൂണിവേഴ്സിറ്റികളിലേക്ക് വ്യാപിച്ചു. ജാമിയ മിലിയ വിദ്യാർഥികൾക്ക് പിന്തുണയുമായി വിവിധ യൂണിവേഴ്സിറ്റികളിൽ നിന്ന് നൂറുകണക്കിന് വിദ്യാർഥികൾ തെരുവിലിറങ്ങി.

എന്നാൽ രാജ്യമെമ്പാടുമുള്ള ഈ പ്രതിഷേധത്തിന്റെ മുഖമായത് ജാമിയയിലെ രണ്ടാം വർഷ ചരിത്ര വിദ്യാർഥിയായ ഒരു പെൺകുട്ടിയായിരുന്നു. മലപ്പുറം കൊണ്ടോട്ടി സ്വദേശിനിയായ ആയിഷ റെന്ന എന്ന ചുണക്കുട്ടി. തന്റെ സുഹൃത്തിനെ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരനെ ഒരു ചൂണ്ടു വിരൽ കൊണ്ട് നിലക്കു നിർത്തി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുഖമായവൾ. ഉയർന്നു പിടിച്ച ലാത്തിക്കു മുന്നിൽ ചൂണ്ടുവിരലൂന്നി പൊലീസിനോട് പിന്തിരിഞ്ഞു പോകാൻ തലയുയർത്തി നിന്ന് ആവശ്യപ്പെട്ടവൾ. ഇന്ത്യൻ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച ലോകമെമ്പാടുമുള്ള ആളുകളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ ആയിഷ നിറഞ്ഞു.

ജനാധിപത്യത്തെയും മതേതരത്വത്തെയും സംരക്ഷിക്കാനാണ് പോരാട്ടമെന്നാണ് അയിഷ പറയുന്നത്. എന്ത് വന്നാലും പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്നും…