അറബിയും ഇംഗ്ലീഷും കൈകാര്യം ചെയ്യാനറിയുന്നവരാണോ: 2020 മുതൽ നിങ്ങൾക്ക് ശമ്പളവര്‍ധനവിന് സാധ്യത കൂടുതൽ

ദുബായ്: യുഎഇയിൽ ജോലി ചെയ്യുന്നവർക്ക് ഒരു സന്തോഷ വാർത്ത. 2020 മുതൽ നിങ്ങളുടെ ശമ്പളത്തിൽ അഞ്ച് ശതമാനം വരെ വർധനവുണ്ടാകുമെന്ന് റിപ്പോർട്ടുകൾ. പ്രശസ്ത ജോബ് ആൻഡ് റിക്രൂട്ട്മെന്റ് കൺസള്‍ട്ടൻസിയായ കൂപ്പർ ഫിച്ചാണ് ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. റിപ്പോർട്ട് പ്രകാരം ഇൻവെസ്റ്റ്മെന്‍റ് മാനേജ്മെന്‍റ്, മാനുഫാക്ചറിങ്, ടെക്നോളജി ആൻഡ് ടെലി കമ്മ്യൂണിക്കേഷൻ മേഖലകളിലാണ് ശമ്പള വർധനവ്.

അറബിയും ഇംഗ്ലീഷും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാകും കൂടുതൽ നേട്ടമെന്നും റിപ്പോർട്ട് പറയുന്നു.