അറബ് സാംസ്കാരിക ആഘോഷത്തിന് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : അറബ് സംസ്കാരത്തിൻ്റെയും മീഡിയ 2025 ന്റെ തലസ്ഥാനമായും കുവൈത്തിനെ ആചരിക്കുന്നതിനുള്ള പരമോന്നത സമിതിയുടെ ഒരുക്കങ്ങൾ ഇൻഫർമേഷൻ ആൻഡ് കൾച്ചർ മന്ത്രി അബ്ദുൽറഹ്മാൻ അൽ മുതൈരി ഞായറാഴ്ച അവലോകനം ചെയ്തു. യോഗത്തിൽ അറബ് ലോകത്ത് കുവൈത്തിൻ്റെ സാംസ്കാരിക-മാധ്യമ രംഗത്തെ മുൻനിര പങ്കിനെ ഉയർത്തിക്കാട്ടുന്നതിനായുള്ള പ്രവർത്തനങ്ങളും പരിപാടികളും ആവശ്യമായ നടപടിക്രമങ്ങളും തയ്യാറെടുപ്പുകളും ചർച്ച ചെയ്തു.