അഴിമതി വിരുദ്ധ നടപടി ശക്തമാക്കി നസാഹ്

കുവൈത്ത് സിറ്റി: കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റിയായ നസാഹ സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനുകളുമായി യോഗം ചേര്‍ന്നു. ഇത് മൂന്നാംതവണയാണ് യോഗം ചേർന്നത്.
അഴിമതിയ്‌ക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. സംഘടനകൾ ഒന്നിച്ച് അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങൾ നടപ്പാക്കുന്നതിന് സംവിധാനമൊരുക്കാന്‍ യോഗത്തിൽ തീരുമാനമാകി.അഴിമതിക്കെതിരായ പോരാട്ടത്തില്‍ ഇത്തരം സംഘടനകളെ നസാഹ വളരെയധികം പ്രോത്സാഹിപ്പിക്കുന്നുണ്ട്. സിവില്‍ സൊസൈറ്റിയുമായി ബന്ധപ്പെട്ടുള്ള ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിന് സംഘടനകളുടെ സഹകരണം ശക്തിപ്പെടുത്താന്‍ നടത്തിയിരുന്ന യോഗങ്ങളുടെ തുടര്‍ച്ചയായാണ് ഈ മീറ്റിങ് ചേര്‍ന്നതെന്ന് നസാഹ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ അബ്രാര്‍ അല്‍ ഹമദ് പറഞ്ഞു. നിരവധി വിഷയങ്ങളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തതായും സിവില്‍ സൊസൈറ്റി സംഘടനാ പ്രതിനിധികളുടെ സഹകരണത്തെ അഭിനന്ദിക്കുന്നതായും അബ്രാർ അല്‍ ഹമദ് പറഞ്ഞു.