അവധിക്കായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു

0
52

കോട്ടയം: റിയാദിൽ നിന്ന് അവധിക്കായി നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു. ചങ്ങനാശേരി വ‌ടക്കേക്കര കറുകപ്പള്ളി സോജസ് കുര്യാക്കോസ് (41) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. സോജസ് സഞ്ചരിച്ചിരുന്ന ബൈക്ക് റോഡിൽ വീണു കിടന്ന കേബിളിൽ കുരുങ്ങി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. തെറിച്ചു വീണ സോജസിന്റെ തല സമീപത്തെ പോസ്റ്റിലിടിച്ചു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

10 വർഷമായി റിയാദ് അൽറാജ്ഹി പ്ലാസ്റ്റിക് കമ്പനി ഉദ്യോഗസ്ഥനാണ് സോജസ്. രണ്ട് മാസം മുന്‍പാണ് നാട്ടിലെത്തിയത്. അടുത്താഴ്ച മടങ്ങാനിരിക്കെയാണ് ദാരുണ മരണം. സംസ്കാരം നടന്നു. മല്ലപ്പള്ളി പാടിമൺ പുളിച്ചമാക്കൽ കുടുംബാംഗം ഷേർളിയാണ് ഭാര്യ. ആറു വയസുകാരൻ സജോ സോജസ് ഏക മകൻ. റിയാദിലെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ അംഗം കൂടിയായ സോജസിന്റെ വിയോഗത്തിൽ അസോസിയേഷൻ പ്രവർത്തകർ അനുശോചിച്ചു.