അശരണർക്ക് സൗജന്യ ഫ്ലൈറ്റൊരുക്കി ഐഐസി കുവൈത്ത്

 
കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിയിൽ പ്രയാസപ്പെട്ട്  പ്രതിസന്ധിയിലായിത്തീർന്ന സഹോദരങ്ങൾക്ക്  സഹായമായി  ഇന്ത്യൻ ഇസ്ലാഹീ സെന്റർ കുവൈത്ത് സൗജന്യ ചാർട്ടർ ഫ്ലൈറ്റ് ഒരുക്കുന്നു.തികച്ചും പരിപൂർണ്ണ അർഹതയുള്ളവർക്ക്  മാത്രമേ സൗജന്യ ടിക്കറ്റിന് അർഹത ലഭിക്കൂ.നാടണയാൻ ആഗ്രഹിക്കുന്ന മറ്റുള്ളവർക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് ചാർജ്ജ് ഉറപ്പുവരുത്തുന്നതാണ്. ജൂലൈ ആദ്യവാരം ഒരുക്കുന്ന യാത്ര കോഴിക്കോട്ടേക്കാണ് ചാർട്ടർ ചെയ്തിരിക്കുന്നത്.നിലവിൽ വിവിധ സംഘടനകൾ ഫ്ലൈറ്റ് അയക്കുന്നുണ്ടെങ്കിലും  പണം മുടക്കാനാവതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവർക്ക് നാടണയുകയെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ  ഇതിലൂടെ സഹായകമാകുമെന്നതാണ് ഇത്തരം സൗജന്യ ചാർട്ടർ ഫ്ലൈറ്റിലൂടെ ലക്ഷ്യം വെക്കുന്നത്.ഈ പദ്ധതിയുമായി സഹകരിക്കാൻ താല്പര്യമുള്ളവർക്ക്  ഐഐസിയുമായി ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ വാട്സ്ആപ്പ് സന്ദേശത്തിലൂടെ ബന്ധപ്പെടാവുന്നതാണ്.കോവിഡ് കാലത്ത് സൗജന്യ ഭക്ഷ്യകിറ്റുവിതരണം, സാമ്പത്തിക സഹായങ്ങൾ, മെന്റൽ കൗൺസലിംഗ്,മരുന്നു വിതരണം ,ക്രൈസിസ് മാനേജ്മെന്റ് തുടങ്ങി നിരവധി പദ്ധതികളിലൂടെ ഇതിനകം ഇന്ത്യൻ ഇസ്ലാഹീ സെന്ററ്ർ സജീവമായിരുന്നു. യോഗത്തിൽ ഐഐസി പ്രസിഡണ്ട് ഇബ്രാഹീംകുട്ടി സലഫി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മനാഫ് മാത്തോട്ടം ,സിദ്ദീഖ് മദനി ,അയൂബ്ഖാൻ,യൂനുസ് സലീം,മുഹമ്മദ് അരിപ്ര,അനസ് മുഹമ്മദ്,നബീൽ ഹമീദ് ,അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.  55526397, 99776124 ,99691995,65829673