അൽമദ്റസത്തുൽ ഇസ്ലാമിയ ക്ലാസുകൾ സെപ്തംബർ 7ന് ആരംഭിക്കും

കുവൈറ്റ്‌ സിറ്റി: അൽമദ്റസത്തുൽ ഇസ്ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസ്സുകൾ സെപ്റ്റംബർ 7ന് ആരംഭിക്കും. പ്രൈമറി തലം മുതൽ ഏഴാം ക്ലാസ്സ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള പ്രവേശനം ആരംഭിച്ചു. കേരള മദ്റസ ഏജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ 8 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന മദ്റസകളിൽ യോഗ്യരും പരിചയ സമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. മൂന്നു വർഷം കൊണ്ട് ആറു വയസ്സുള്ള ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയെ സ്വന്തമായി ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തമാക്കുന്ന ഹെവൻസ് ഖുർആൻ പാഠ്യപദ്ധതി അൽമദ്റസത്തുൽ ഇസ് ലാമിയയുടെ പ്രത്യേകതയാണ്. കുവൈറ്റിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടെന്നും അധികൃതർ അറിയിച്ചു. കേരള ഇസ് ലാമിക് ഗ്രൂപ്പിന്‍റെ വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിൽ ദാറുൽ ഖുർആൻ ഫർവാനിയ, ദാറുൽ ഖുർആൻ സബാഹിയ, പാകിസ്ഥാൻ സ്കൂൾ അബ്ബാസിയ, മദ്രസ അത്തൗഹീദ് ഹവല്ലി എന്നിവിടങ്ങളിൽ നാലു മലയാളം മീഡിയം മദ്രസകളും, ദാറുൽ ഖുർആൻ ഖൈത്താൻ, ദാറുൽ ഖുർആൻ സാൽമിയ, ദാറുൽ ഖുർആൻ സബാഹിയ, മദ്രസ സുമയ്യ ജഹ്‌റ എന്നിവിടങ്ങളിലായി നാലു ഇംഗ്ലീഷ് മീഡിയം മദ്രസകളും പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.
മലയാളം മദ്രസകൾ അബ്ബാസിയ: 99771469, ഫർവാനിയ: 50111731, ഫഹഹീൽ: 65975080,ഹവല്ലി: 66977039. ഇംഗ്ലീഷ് മദ്രസകൾ സാൽമിയ: 55238583, ഖൈത്താൻ: 65757138, സബാഹിയ: 66076927, ജഹ്‌റ: 99354375. ഈ ലിങ്കുകൾ വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ്: മലയാളം മദ്രസ – https://ami.kigkuwait.com/ ഇംഗ്ലീഷ് മദ്രസ – https://emis.kigkuwait.com/