അൽ സബാഹിയയിലും സാൽമിയയിലും തീപിടുത്തം

0
279

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടിടത്ത് തീപിടിത്തം ഉണ്ടായി. അൽ സബാഹിയയിൽ ഉണ്ടായ തീപിടുത്തത്തിൽ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ടു വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കാരണം വ്യക്തമല്ലാത്തതിനാൽ തീപിടുത്തത്തെക്കുറിച്ച് ജനറൽ ഫയർഫോഴ്‌സ് അന്വേഷണം ആരംഭിച്ചു. സാൽമിയയിൽ ഒരു കെട്ടിടത്തിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. സംഭവസ്ഥലത്തേക്ക് അതിവേഗം എത്തിയ അഗ്നിരക്ഷാസേ സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കി.