ആധാര്‍ കാർഡ് ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂരമർദനം: ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

0
6

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇതര സംസ്ഥാനത്തൊഴിലാളിയെ ക്രൂരമായി മർദിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശിയായ കടല എന്ന് വിളിപ്പേരുള്ള സുരേഷാണ് പൊലീസ് പിടിയിലായിരിക്കുന്നത്. ഝാർഖണ്ഡ് സ്വദേശിയായ ഗൗതം മണ്ഡൽ എന്ന യുവാവിനെ ഇയാൾ ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ മുക്കോലയിലാണ് സംഭവം. ഇവിടെ ഒരു കടയിൽ റീചാർജ് ചെയ്യാനെത്തിയതായിരുന്നു ഗൗതം. കടയിലേക്ക് കയറാൻ പോകുന്നതിനിടെ സുരേഷ് പിന്നിലേക്കെടുത്ത ഓട്ടോ ഗൗതമിന്റെ ദേഹത്ത് തട്ടി. ഇത് ചോദ്യം ചെയ്തതാണ് സുരേഷിനെ പ്രകോപിപ്പിച്ചത്. പിന്നാലെ തന്നെ ആധാർ കാർഡും വോട്ടേഴ്സ് കാർഡും ആവശ്യപ്പെട്ടു കൊണ്ട് സുരേഷ് യുവാവിനെ മർദിക്കുകയായിരുന്നു. സംഭവം വൈറലായതോടെയാണ് സുരേഷ് പൊലീസ് പിടിയിലാകുന്നത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് അറിയിച്ചത്.