ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് മുൻ ഡെപ്യൂട്ടി മന്ത്രിമാർക്ക് തടവും പിഴയും

കുവൈത്ത് സിറ്റി: പൊതുപണം ദുർവിനിയോഗം ചെയ്ത കുറ്റത്തിന് ആരോഗ്യ മന്ത്രാലയത്തിലെ രണ്ട് മുൻ ഡെപ്യൂട്ടി മന്ത്രിമാർക്കും ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ മൂന്ന് ജീവനക്കാർക്കും ഏഴു വർഷം തടവും 9.6 ദശലക്ഷം യൂറോ സംയുക്തമായി പിഴയും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി. ജോലിയിൽ നിന്ന് പിരിച്ചുവിട്ട ഇവരെ ഭാവിയിൽ ഏതെങ്കിലും പബ്ലിക് ഓഫീസ് പദവി വഹിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു.
സമാനമായ രണ്ടാമത്തെ കേസിൽ, ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്കും 10 വർഷം തടവ് ശിക്ഷ വിധിച്ചു. അപ്പീൽ നൽകാൻ ബാക്കിയുള്ളതിനാൽ ഇരുവരും 3,000 ദിനാറിന് ജാമ്യം നൽകി. 207,000 ദിനാർ‌ സംയുക്തമായി പിഴ ചുമത്തുകയും ചെയ്യുന്നു.