ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്  ‘കിഴക്കിന്റെ വെനീസ് ഉത്സവ് 2019’ അരങ്ങേറി

0
22
കുവൈറ്റ്:  ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ് മൂന്നാം വാർഷീക ആഘോഷം കിഴക്കിന്റെ വെനീസ് ഉത്സവ് 2019  വെള്ളിയാഴ്ച വൈകിട്ട് അബ്ബാസിയ മറീനാ ഹാളിൽ ‍അരങ്ങേറി. ചെണ്ടമേളവും വഞ്ചിപ്പാട്ടും വനിതാവേദിയുടെയും കുട്ടികളുടെയും താലപ്പൊലിയും ചേർന്ന് അതിഥികളെ വരവേൽക്കുകയും ചെയ്തു. സിബി പരുഷോത്തമന്, പൗർണമി സംഗീത്, ജി എസ് പിള്ള , അബ്ദുൽ റഹിമാൻ ,അമ്പിളി ദിലി, സുലേഖ അജിയുടെയും നിയന്ത്രണത്തിൽ നടന്ന സാംസ്കാരിക സമ്മേളനം  രോഹിത് ശ്യാം, വിനായക വർമ്മ  എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടുകൂടി ആരംഭിച്ച ചടങ്ങിൽ  പ്രസിഡന്റ് രാജീവ് നടുവിലേമുറി അധ്യക്ഷത വഹിക്കുകയും ജനറൽ സെക്രട്ടറി സണ്ണി പത്തിച്ചിറ സ്വാഗതവും പ്രശസ്ത ഗാനരചയിതാവ് വയലാർ ‍ ശരത് ചന്ദ്രവർമ്മ  ഉദ്ഘാടനവും നിർവഹിച്ചു.
അബ്ബാസിയ പോലീസ് മേധാവി ശ്രീ ഇബ്രാഹിം എ അല്ദൈ്, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, സുചിത്ര സജി, അഡ്വ. ജോൺ തോമസ്‌, ബോബിയാൻ ഗ്യാസ് മാനേജിങ് ഡയറക്ടർ ഷിബു പോൾ ‍, ബി ഇ സി ജനറൽ മാനേജർ  മാത്യു വർഗീസ്‌, പി വി വർഗീസ്, റ്റി വി എസ് മാർക്കറ്റിങ്ങ് മാനേജർ ഗോപാൽ  എന്നിവർ ‍ പ്രസംഗിച്ചു.
ഡി കെ ഡാൻസ് വേൾഡ് ഡയറക്‌ടർ രാജേഷ്, ഫിലിപ്പ് സി വി തോമസ്‌, പ്രമീൾ  പ്രഭാകരൻ  എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ബിനോയ് ചന്ദ്രൻ, ഫിലിപ്പ് സി വി തോമസ്, അജി കുട്ടപ്പൻ, സിറിൽ ജോൺ അലക്സ്ചമ്പക്കുളം , കലേഷ് ബി പിള്ള,   ജോൺസൺ  പാണ്ടനാട്‌, നൈനാൻ ജോൺ‍, അനിൽ വള്ളികുന്നം, അഷറഫ് മണ്ണാംചേരി, അബ്ദുൾ  റഹിം പുഞ്ചിരി,  ബാബു തലവടി, സുഭാഷ് ചെറിയനാട്, സജീവ് പുരുഷോത്തമൻ, ശശി വലിയകുളങ്ങര, ജോമോൻ ജോൺ, വനിത വേദി ഭാരവാഹികൾ  എന്നിവർ ‍ പരിപാടികൾക്ക് നേതൃത്വം നല്കി്.  പ്രോഗ്രാം കൺവീനർ  തോമസ്‌ പള്ളിക്കൽ  നന്ദിയും പറഞ്ഞു.
ചലച്ചിത്ര പിന്നണി ഗായിക സിതാര കൃഷ്ണകുമാറും
നിരഞ്ച്‍ സുരേഷും ചേർന്ന് നടത്തിയ ഗാനമേളയും ഉഷ തൃശൂറിന്റെ നാടൻ പാട്ടും നസീർ സംക്രാന്തി, ഷിനോദ് മലയാറ്റൂർ, ജയദേവ് കലവൂർ ‍ എന്നിവരുടെ കോമഡി ഷോയും പ്രൗഢ ഗംഭീരമായ സദസ്സിനെ ആവേശ പുളകിതരാക്കി.