ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു; പ്രതിഷേധവുമായി ബന്ധുക്കൾ

ആലപ്പുഴ മെഡിക്കൽ കോളേജിൽ നവജാതശിശു മരിച്ചു. വണ്ടാനം വൃക്ഷവിലാസം തോപ്പ് മനുവിന്റെ ഭാര്യ സൗമ്യയുടെ കുഞ്ഞാണ് മരിച്ചത്. കുഞ്ഞിന് എട്ട് ദിവസം പ്രായമാണുള്ളത്. പ്രസവത്തിനു മുൻപ് മാതാവിന് മതിയായ ചികിത്സ ലഭിച്ചിരുന്നില്ല എന്നതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാരോപിച്ചു യുവതിയുടെ ബന്ധുക്കൾ ലേബർ മുറിയുടെ മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രിയാണ് സംഭവം. കുഞ്ഞ് മരിക്കാനിടയായ കാരണം അറിയണമെന്നാവശ്യപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങാതെ ആയിരുന്നു ബന്ധുക്കൾ പ്രതിഷേധിച്ചത്.