ഇഖാമ പുതുക്കൽ ഇനി ഓൺലൈൻ വഴിയും

0
25

കുവൈറ്റ്: ഇഖാമ പുതുക്കൽ ഓൺലൈൻ വഴി ആക്കാനൊരുങ്ങി കുവൈറ്റ്. മൂന്നു ദശലക്ഷത്തിലധികം വരുന്ന ആർട്ടിക്കിൾ 18 റെസിഡൻസി പെര്‍മിറ്റുള്ള പ്രവാസികള്‍ക്കാകും ആദ്യം ഈ സംവിധാനം ഏര്‍പ്പെടുത്തുക. റെസിഡൻസി വകുപ്പുകളിലെത്താതെ തന്നെ പ്രവാസികളുടെയും‌ ഭാര്യ, മക്കൾ, വീട്ടു ജോലിക്കാർ എന്നിവരുടെയും ഇഖാമ ഓൺലൈൻ വഴി തന്നെ പുതുക്കാമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മന്ത്രിസഭയിലെ സാമ്പത്തിക കമ്മിറ്റിയുടെ സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം, മാന്‍പവർ അതോറിറ്റി, സിവിൽ ഇൻഫർമേഷൻ, ആരോഗ്യ മന്ത്രാലയം എന്നിവ തമ്മില്‍ പരസ്പരം ഓൺലൈനായി ബന്ധിപ്പിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞു. പുതിയ സംവിധാനങ്ങൾ പ്രാബല്യത്തിൽ വന്ന് കഴിഞ്ഞാൽ സന്ദർശക വിസയിലെത്തുന്ന ബന്ധുക്കളുടെ വിസയും ഓൺലൈനായി ലഭ്യമാക്കാനുള്ള സംവിധാനമുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ഓൺ‌ലൈൻ വിലാസം: https://t.co/ct2EHQI7Me