കുവൈത്തിൽ വിദേശികൾക്ക് സിവിൽ ഐ ഡിയിൽ അവരുടെ ഇഗ്ളീഷ് പേര് നോക്കാനും തിരുത്താനുമുള്ള ഓൺലൈൻ സംവിധാനം നിലവിൽ വന്നു. അതൊറിടി ഫോർ സിവിൽ ഇൻഫർമേഷൻ ഡയറക്ടർ മൂസാ ഈദ് അൽ അസൗസി വിളിച്ച് ചേർത്ത പത്രസമ്മേളനത്തത്തിലൂടെയാണ് ഈ വിവരം പുറത്ത് വന്നിരിക്കുന്നത്.
ഇതോട് കൂടി ആളുകൾക്ക് അവരുടെ പേരുകളിൽ എന്തങ്കിലും തെറ്റുണ്ടെങ്കിൽ മാറ്റം വരുത്തുകയും പുതിയ ഐഡിയിൽ ശരിയായ രാതിയിലാണ് പേര് വരുന്നത് എന്ന് ഉറപ്പിക്കാവുന്നതുമാണ്.
ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ ആൻഡ് മിനിസ്റ്റർ ഓഫ് ഇന്റീരിയർ ആൻഡ് ചെയർമാൻ ഓഫ് അതൊറിടി ഫോർ സിവിൽ ഇൻഫർമേഷൻ ഷേഖ് കാലിദ് അൽ ജറാഹ് അൽ സബാഹിന്റെ നിർദ്ദേശപ്രകാരമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അസൗസി പറഞ്ഞു.
തെറ്റുകൾ തിരുത്താനും ആളുകൾക്കിടയിലെ സംശയങ്ങൾ ദൂരീകരിക്കാനും പുതിയ ഓൺ ലൈൻ സംവിധാനം സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.
പാസ്‌പോർട്ടിലെ പേരുമായി ഒത്ത് നോക്കാനും ഈ പേരാവും ഉപയോഗിക്കുക എന്നുള്ളത് കൊണ്ട് പുതിയ ഓൺലൈൻ സംവിധാനത്തെ പ്രവാസികൾ വളരെ ഗൗരവമോടെ തന്നെ പരിഗണിക്കേണ്ടതുണ്ട്.