ഇടുക്കിയിലെ ലഹരി പാർട്ടി ; 60 പേർ പിടിയിൽ

ഇടുക്കി: ഇടുക്കി വാഗമണ്ണില്‍ സംഘടിപ്പിച്ച നിശാപാര്‍ട്ടി പങ്കെടുത്ത 60 പേർ പടിയിൽ പാർടി. ഇതിൽ 9 പേർ സംഘാടകർ ആണ്. ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരവും പിടിച്ചെടുത്തിരുന്നു. വട്ടത്താലിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ്‌ നിശാപാര്‍ട്ടി നടന്നത്. ഇവിടെ ലഹരി പാർട്ടി നടക്കാൻ പോകുന്നതായി ഇടുക്കി എസ്പിക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ പാർടിക്കിടെ പോലീസും നര്‍ക്കോട്ടിക് സംഘവും റെയ്ഡ് നടത്തുകയായിരുന്നു.സാമൂഹ്യ മാധ്യമങ്ങളിലുടെ വിവരങ്ങള്‍ കൈമാറിയാണ്‌ പാര്‍ട്ടി സംഘടിപ്പിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അറുപതോളം പേര്‍ ആണ് പാര്‍ട്ടിക്ക് എത്തിയത്ഇവരില്‍ 25 പേര്‍ സ്ത്രീകളാണ്.ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റും സിപിഐ പ്രാദേശിക നേതാവുമായ ഷാജി കുറ്റാക്കാടിന്റേത് റിസോർട്ട്‌. പിറന്നാൾ പാർടിക്കാണ്‌ റിസോർട്ട്‌ ബുക്ക്‌ ചെയ്‌തിരുന്നതെന്ന്‌ ഷാജി കുറ്റാക്കാട്‌ പറഞ്ഞു.