ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം ‘ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ‘ യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി. വലംകൈയില്‍ ഒരു തോക്കും ഇടം കൈയില്‍ ഒരു കോഴിയുമായി നടന്നു വരുന്ന മോഹന്‍ലാലാണ് ഫോസ്റ്ററിലുള്ളത്. ഇട്ടിമാണി മാസ്സാണ്….! മനസ്സുമാണ്…..! എന്ന ടൈറ്റിലോടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. മോഹന്‍ലാലിന്റെയും ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.

നവാഗതരായ ജിബി ജോജു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

തൃശ്ശൂര്‍ക്കാരനായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. 31 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോഹന്‍ലാല്‍ തൃശ്ശൂര്‍കാരനായി വേഷമിടുന്നത് . തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലെ ജയകൃഷ്ണനാണ് മോഹന്‍ലാല്‍ 31 വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശ്ശൂര്‍ക്കാരനായി വേഷമിട്ടത്.