ഇനി ഓർമ്മകളിൽ

0
5

.
ബ്യൂണസ് ഐറിസ്: ലോകത്തെ ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്ത്തി ആ മാന്ത്രികൻ പോയി മറഞ്ഞു. മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കുവാനും ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനുമായി ലക്ഷക്കണക്കിന് ആരാധകരാണ് ഒഴുകിയെത്തിയത്. അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലായിരുന്നു പൊതുദര്‍ശനം. ഇതിഹാസ നായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയ
ആരാധകരെ നിയന്ത്രിക്കാൻ പോലീസ് നന്നേ പാടുപെട്ടു. പൊതുദർശനത്തിനു ശേഷം ബെല്ല വിസ്ത ശ്മശാനത്തിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്. മാതാപിതാക്കളെ അടക്കം ചെയ്തിരിക്കുന്നതിന് സമീപത്തായാണ് മറഡോണയും അന്ത്യവിശ്രമം കൊള്ളുന്നത്.
ഫുട്ബോൾ ദൈവം വിട പറഞ്ഞു എന്ന് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ഇനിയും ആയിട്ടില്ല. ആയിരങ്ങൾ അദ്ദേഹത്തെ ഒരു നോക്ക് കാണുവാൻ പിന്നെയും വന്നുകൊണ്ടിരുന്നു. പല സ്ഥലങ്ങളിലും പോലീസും ആരാധകരും തമ്മിൽ സംഘർഷമുണ്ടായി.
60ാം വയസിലാണ് കാല്‍പ്പന്തിലെ മാന്ത്രികന്‍ ലോകത്തോട് യാത്ര പറഞ്ഞത്.
ഏറെ നാളുകളായി രോഗങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം
ഓര്‍മകളുടെ അഭ്രപാളിയിൽ മറഡോണയെന്ന ഇതിഹാസം ഇനിയും ജീവിക്കും.