ഇനി കോളനി, ഊര്, സങ്കേതം വേണ്ട

കോളനി, സങ്കേതം, ഊര് എന്ന പേര് ഒഴിവാക്കികൊണ്ടുള്ള ചരിത്ര ഉത്തരവിട്ട് കെ. രാധാകൃഷ്ണൻ എം.പി മന്ത്രി സ്ഥാനം രാജിവെച്ചു. പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന മേഖലകളെ “കോളനി,” “സങ്കേതം”,ഊര്” എന്നീ പേരുകളിലാണ് നിലവിൽ അഭിസംബോധന ചെയ്യുന്നത്. ഈ പേരുകളിൽ അവമതിപ്പിന് കാരണമാകുന്നതിനാലാണ് ഇവക്ക് പകരം പുതിയ നാമകരണം നടത്തുന്നത്. “കോളനി,” “സങ്കേതം”, “ഊര്” എന്നീ പേരുകൾക്ക് പകരമായി “നഗർ”, “ഉന്നതി”, “പ്രകൃതി” മുതലായ പേരുകളോ, ഓരോ സ്ഥലത്തും പ്രാദേശികമായി താൽപര്യമുള്ള കാലാനുസൃതമായ പേരുകളോ ഉപയോഗിക്കാമെന്നാണ് ഉത്തരവ്.