ഇന്ത്യക്ക് റിപ്പബ്ലിക് ദിനാശംസ നേർന്ന് കുവൈറ്റ് അമീർ

0
6

കുവൈറ്റ്: 71-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന ഇന്ത്യക്ക് ആശംസ അറിയിച്ച് കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബെർ അൽ സബാഹ്. ഭരണവികസനത്തിനും അഭിവൃദ്ധിക്കും ആശംസകൾ അറിയിച്ചു കൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിനാണ് ഷെയ്ഖ് സന്ദേശം അയച്ചത്. പ്രധാനമന്ത്രി ഷെയ്ഖ് സബാ ഖാലെദ് അൽ ഹമദ് അൽ സബായും ഇന്ത്യക്ക് ആശംസകള്‍ അറിയിച്ചു കൊണ്ടുള്ള സന്ദേശം കൈമാറിയിട്ടുണ്ട്.

കുവൈറ്റിലെ ഇന്ത്യൻ എംബസിയിലും ഇന്ന് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ നടന്നിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് പേരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്.