കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികളായ വീട്ടുജോലിക്കാരുടെ മടങ്ങിവരവിനുള്ള പദ്ധതി രണ്ട് ഘട്ടങ്ങളായി കുവൈത്ത് നടപ്പാക്കും. ആദ്യഘട്ടത്തിൽ ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നുമുള്ള വീട്ടുജോലിക്കാരുടെ യാത്രമാത്രമാണ് ക്രമീകരിച്ചിട്ടുള്ളത്. രണ്ടാംഘട്ടത്തിൽ ബാക്കി രാജ്യങ്ങളിൽ നിന്നുള്ളവരെ അനുവദിക്കും. ഏകദേശം 80,000 ആളുകളാണ് വിദേശത്ത് നിന്ന്തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്തേക്ക് ദിവസേന 600 വിമാന സർവീസുകളാണ് കണക്കാക്കുന്നത്.
വീട്ടുജോലിക്കാരുടെ തിരിച്ചുവരവിന് സൗകര്യമൊരുക്കുന്നതിലൂടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 8,48,000 കുവൈത്ത് ദിനാർ വരുമാനം പ്രതീക്ഷിക്കുന്നു.കുവൈത്തിന് പുറത്ത് കുടുങ്ങിപ്പോയ വീട്ടുജോലിക്കാരെ തിരികെ കൊണ്ടുവരുന്നതിനായി ഡിജിസിഎയും നാഷണൽ ഏവിയേഷൻ സർവീസസ് കമ്പനിയും (എൻഎഎസ്) തമ്മിൽ കരാർ ഒപ്പുവച്ചിരുന്നു.
ഇത് പ്രകാരം ലബോറട്ടറികളിൽ നടത്തുന്ന കൊറോണ പരിശോധനയ്ക്ക് ഓരോ തൊഴിലാളിക്കും 1 കുവൈത്ത് ദിനാർ നിരക്കിലും, സുരക്ഷാ പ്രോഗ്രാമിന് കീഴിൽ തിരിച്ചെത്തുന്ന ഓരോ തൊഴിലാളി മൂലം ലഭിക്കുന്ന ലാഭത്തിൻ്റെ 40% തുകയും നൽകണം