ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുമുള്ള ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് നിർത്തിവച്ചു

കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ഇന്ത്യയിൽ നിന്നും ഫിലിപ്പൈൻസിൽ നിന്നുള്ള തൊഴിലാളികളുടെ മടങ്ങിവരവാണ് നിർത്തി വെച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുമായി ബന്ധപ്പെട്ട തീയതി നിശ്ചയിച്ചിട്ടില്ല എന്ന് നാഷണൽ ഏവിയേഷൻ സർവീസ് മാനേജർ മൻസൂർ അൽ കാസിം പ്രസ്താവനയിൽ അറിയിച്ചു. ബ്രിട്ടനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ വൈറസുകളുടെ വ്യാപനത്തെ തുടർന്ന് മുൻകരുതലിൻ്റെ ഭാഗമായി കുവൈത്ത് വിമാനത്താവളം അടച്ചിരുന്നു. ഇതിനെത്തുടർന്നാണ് ആണ് ഗാർഹിക തൊഴിലാളികളുടെ മടങ്ങിവരവ് പ്രതിസന്ധിയിലായത്