ഇന്ത്യ അടക്കം അഞ്ചു രാജ്യങ്ങളിൽ നിന്നുള്ളവർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം

0
20

കുവൈത്ത് സിറ്റി:ഇന്ത്യയടക്കം അഞ്ചു രാജ്യങ്ങളിൽനിന്ന് കോവിഡ് വിമുക്ത സർട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാർക്ക് കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം നൽകിയേക്കും. ഇന്ത്യ,ഫിലിപ്പൈൻസ്, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾക്കാകും ആദ്യ ഘട്ടത്തിൽ പ്രവേശനം അനുവദിക്കുക. കോവിഡ പരിശോധന നടത്തുന്നതിനായി അംഗീകൃത ലബോറട്ടറികളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് നൽകും.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന എല്ലാ എയർലൈൻസിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കൊറോണ പ്രതിരോധ സംവിധാനത്തിന് അനുസൃതമായി പ്രവേശനം അനുവദിക്കും. മേൽപ്പറഞ്ഞ രാജ്യങ്ങളിൽനിന്നുള്ള വർക്ക് അ കൊറോണയിൽ നിന്ന് തെളിയിക്കുന്നതിനുള്ള സാധുവായ സാക്ഷ്യപത്രം ഇല്ലാത്തപക്ഷം ഇവർക്ക് പ്രവേശനം അനുവദിക്കില്ലെന്ന ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്