ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന് നൂറുമേനി വിജയം

 

കുവൈറ്റ്: സി. ബി. എസ്. ഇ. മാർച്ച് 2019ൽ നടത്തിയ പന്ത്രണ്ടാം ക്ലാസ്സ് ബോർഡ് പരീക്ഷയിൽ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു. കഴിഞ്ഞ കാലങ്ങളിൽ നിലനിർത്തിയ നിലവാരം ഈ വർഷവും ഉയർത്തിപ്പിടിച്ചത് അഭിമാനാർഹമായ നേട്ടമാണ്.  പരീക്ഷയെഴുതിയ 51 കുട്ടികളും ഉയർന്ന മാർക്കോടെ വിജയം വരിച്ചു. സയൻസിൽ ഫിദ ഫൈസൽ 95% മാർക്കോടെ ഒന്നാമതെത്തിയപ്പോൾ കൊമേഴ്സിൽ  91.8% മാർക്കോടെ അലൻ വർഗീസ് ഒന്നാമതെത്തി. ഗാഥാ ശ്രീകുമാർ, ശശാങ്ക് ചീകാല, പ്രീത് പട്ടേൽ, ഹമ്മാർ, ഹുസാമുദ്ദീൻ, ലക്ഷ്മി തമ്പി, ഫൈസ ഹബീബുള്ള എന്നിവർ വിവിധ വിഷയങ്ങളിൽ ഒന്നാമതായി.

ഉന്നത വിജയം നേടിയ എല്ലാ വിദ്യാർത്ഥികളേയും സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ, പ്രിൻസിപ്പാൾ എഫ്. എം. ബഷീർ അഹമദ് എന്നിവർ അനുമോദിച്ചു.