ഇന്ത്യ ഉൾപ്പെടെ 5 രാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്ന വീട്ട് ജോലിക്കാർക്ക് തിരിച്ചു വരുന്നതിനുള്ള നിരക്ക് നിശ്ചയിച്ചു. ഡയറക്ടറേറ്റ് ജനറ
ൽ ഓഫ് കുവൈത്ത് സിവിൽ ഏവിയേഷൻ
പ്രാദേശിക വിമാനക്കമ്പനികളുമായി സഹകരിച്ചാണ് നിരക്ക് നിശ്ചയിച്ചത്. ടിക്കറ്റ്, താമസം, ഭക്ഷണം, പിസിആർ ടെസ്റ്റ് എന്നിവ ‘ഉൾപ്പെടുന്ന ഒരാൾക്ക് 350 ദിനാറാണ്. അൽ-ഖബാസ് അറബിക് പത്ര റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യ യിൽ നിന്ന് വരുന്നവർക്കുള്ള ടിക്കറ്റ് നിരക്ക് 110 ദിനാറും , ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 145 ഉം ഫിലിപ്പീൻസിൽ നിന്നുള്ളവർക്ക് 200 ദിനാറുമാണ്.
പ്രതിദിന സീറ്റുകളുടെ 600 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. ഏകദേശം 80,000 വീട്ടുജോലിക്കാർ മടങ്ങിവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.