കുവൈത്ത് സിറ്റി: കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. റിയാദിലെ ജി.സി.സി ജനറൽ സെക്രട്ടേറിയറ്റ് ആസ്ഥാനത്ത് നടന്ന 161ാമത് മന്ത്രിതല യോഗത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്തും ഇന്ത്യയും തമ്മിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചും ഗസ്സയിലെ മാനുഷിക സ്ഥിതി വഷളാകുന്നതുൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങൾ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.