15 മാസത്തെ യുദ്ധത്തിനു ശേഷം ഇസ്രായേലും ഹമാസും ഒടുവിൽ വെടിനിർത്തൽ കരാറിലെത്തി. യുദ്ധത്തിൻ്റെ കെടുതികൾ ഏറ്റുവാങ്ങിയ ഗാസയിലെയും ഇസ്രായേലിലെയും ജനങ്ങൾക്ക് ഈ വഴിത്തിരിവ് ഗണ്യമായ ആശ്വാസമാണ്. വെടി നിർത്തലിനും ബന്ധികളെ വിട്ടയക്കാനും ആണ് ഇസ്രായേൽ – ഹമാസ് ധാരണയിൽ എത്തിയത്. വെടിനിർത്തൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ ആവുമെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി അറിയിച്ചു. യുഎസ് ഖത്തർ ഈജിപ്ത് എന്നീ രാജ്യങ്ങൾ മാസങ്ങളായി നടത്തി നടത്തിയ മധ്യസ്ഥ ചർച്ചകളുടെ ഫലമാണ് വെടിനിർത്തൽ കരാർ.