ഉപയോഗശൂന്യമായ വസ്തുക്കൾ കെട്ടിടങ്ങൾക്ക് മുന്നിൽ വലിച്ചെറിയരുത്

കുവൈത്ത് സിറ്റി : ഉപയോഗശൂന്യമായ വസ്തുക്കൾ അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങൾക്ക് മുന്നിൽ വലിച്ചെറിയരുതെന്ന മുന്നറിയിപ്പുമായി കുവൈറ്റ് മുനിസിപ്പാലിറ്റി. ലംഘിക്കുന്നവർക്ക് മുനിസിപ്പൽ നിയമം അനുസരിച്ച് പിഴ ചുമത്തും. മംഗഫിലുണ്ടായ തീപിടിത്തത്തിൽ 49 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗവർണറേറ്റിലുടനീളം 64 ടണ്ണിലധികം പഴയ ഫർണിച്ചറുകൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി പ്രസ്താവനയിൽ പറഞ്ഞു.