എം.ഇ.എസ് കുടുംബ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: മുസ്ലിം എജുക്കേഷനൽ സൊസൈറ്റി കുവൈത്ത് ചാപ്റ്റർ കുടുംബ സംഗമം സംഘടിപ്പിച്ചു. ഖൈത്താനിലെ രാജധാനി ഹാളിൽ വെച്ച് നടന്ന സംഗമത്തിൽ   പ്രസിഡൻറ് മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു.  എം. ഇ. സിന്റെ കുവൈറ്റിലെയും,നാട്ടിലെയും പ്രവർത്തനങ്ങളെ കുറിച്ചും ഭാവി പരിപാടികളെ പറ്റിയും ഖലീൽ അടൂർ വിശദീകരിച്ചു. സിദീഖ് വലിയകത്ത്   ആശംസ നേർന്നു..തുടർന്ന് നടന്ന വിവിധ വൈജ്ഞാനിക കലാ മത്സരങ്ങൾക്കു അൻവർ മൻസൂർ സെയ്ത്ത്,സാലേഹ് ബാത്ത എന്നിവർ നേതൃത്വം നൽകി.വിജയികൾക് ഡോ അമീർ,ഷറഫുദീൻ കണ്ണേത്ത്,ഫസിയുല്ലാ,അഫസ്ൽ ഖാൻ മലബാർ ഗോൾഡ്,റിയാസ് ജസീറ എയർ വേർസ് ,മുഹമ്മദ് സഗീർ,സാദിഖ് അലി ,ഡോ തസ്‌നിം,ജസീമ റാഫി,ഷഹനാ അഷ്‌റഫ് എന്നിവർ സമ്മാനങ്ങൾ നൽകി.കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച കലാ പരിപാടിയും റാഫി കല്ലായിയുടെ നേതൃത്വത്തില്‍  അവതരിപ്പിച്ച ഗാനവിരുന്നും  ശ്രദ്ദേയമായി.  ഡോമുസ്തഫ,സുബൈർ,റമീസ്,ഗഫൂർ,ഫിറോസ്,റയീസ്,നൗഫൽ,സഹീർ,മുജീബ്,ഉസ്മാൻ,അർഷാദ് എന്നിവർ പരിപാടികള്‍  നിയന്ത്രിച്ചു.മിസാജ് റിയാസ് ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അഷ്‌റഫ്‌ അയൂർ സ്വാഗതവും ട്രഷറർ അഷ്‌റഫ് പി ടി  നന്ദിയും പറഞ്ഞു.