എണ്ണ കിണറുകളിൽ നിന്ന് 21 പവർ കേബിളുകൾ മോഷ്ടിച്ചു

0
18

കുവൈറ്റ് സിറ്റി: സുബ്ബിയ മേഖലയിലെ കുവൈറ്റ് ഓയിൽ കമ്പനിയിൽ നിന്നുള്ള ബഹ്‌റ ഫീൽഡ് നമ്പർ bh0092 ലെ രണ്ട് എണ്ണ കിണറുകളിൽ നിന്ന് 21 പവർ കേബിളുകൾ മോഷ്ടിക്കപ്പെട്ടു..കമ്പനി പ്രതിനിധി ഏരിയ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിതിട്ടുണ്ട്. മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി പ്രദേശത്ത് നിന്ന് വിരലടയാളം എടുക്കാനും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. മോഷ്ടിച്ച കേബിളുകൾക്ക് ഏകദേശം 2,478 ദിനാർ വിലയുണ്ട്. മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു