എന്‍.എസ്.എസ്.കുവൈറ്റ് സ്ഥാപകാംഗവും ഫാഹീല്‍ വനിതാ കോര്‍ഡിനേറ്ററുമായിരുന്ന ശാന്തിഅനില്‍കുമാര്‍ അന്തരിച്ചു കുവൈറ്റ് സിറ്റി : എന്‍.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപക അംഗവും ഫഹാഹീല്‍ വനിതാ കോര്‍ഡിനേറ്ററുമായിരുന്ന ശാന്തിഅനില്‍കുമാര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. അവധിക്കു നാട്ടിലേക്ക് മടങ്ങിയ ശാന്തിഅനില്‍കുമാറിനെ പാലക്കാട്, മണ്ണാര്‍ക്കാടുള്ള പത്മാലയത്തില്‍ വച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല. ഭര്‍ത്താവ് അനില്‍കുമാര്‍ കുവൈറ്റില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറാണ്. ഡോ.അഞ്ജു അനില്‍കുമാര്‍, ശില്‍പ അനില്‍കുമാര്‍, വൈഗ അനില്‍കുമാര്‍ എന്നിവര്‍ മക്കളാണ്. ഡോ.അരുണ്‍ മരുമകനുമാണ്. ഇരുപത്തഞ്ചു വര്‍ഷത്തിലധികമായി കുവൈറ്റില്‍ കുടുംബസമേതം ഫാഹേലില്‍ താമസിച്ചുവരികയായിരുന്നു. എന്‍.എസ്.എസ്. കുവൈറ്റിന്റെ കലാപ്രവര്‍ത്തന മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന ശാന്തിഅനില്‍കുമാര്‍ അറിയപ്പെടുന്ന കവയത്രിയും സാമൂഹ്യസാംസ്‌കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന ഈ കലാകാരിയുടെ ആകസ്മിക നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് എന്‍.എസ്.എസ്.കുവൈറ്റിലെ പ്രവര്‍ത്തകര്‍. ശാന്തി അനില്‍കുമാറിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്.കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

0
38
കുവൈറ്റ് സിറ്റി : എന്‍.എസ്.എസ്.കുവൈറ്റിന്റെ സ്ഥാപക അംഗവും ഫഹാഹീല്‍ വനിതാ കോര്‍ഡിനേറ്ററുമായിരുന്ന ശാന്തിഅനില്‍കുമാര്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. അവധിക്കു നാട്ടിലേക്ക് മടങ്ങിയ ശാന്തിഅനില്‍കുമാറിനെ പാലക്കാട്, മണ്ണാര്‍ക്കാടുള്ള പത്മാലയത്തില്‍ വച്ച് ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും, ജീവന്‍ രക്ഷിയ്ക്കാനായില്ല. ഭര്‍ത്താവ് അനില്‍കുമാര്‍ കുവൈറ്റില്‍ ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടറാണ്. ഡോ.അഞ്ജു അനില്‍കുമാര്‍, ശില്‍പ അനില്‍കുമാര്‍, വൈഗ അനില്‍കുമാര്‍ എന്നിവര്‍ മക്കളാണ്. ഡോ.അരുണ്‍ മരുമകനുമാണ്.
ഇരുപത്തഞ്ചു വര്‍ഷത്തിലധികമായി കുവൈറ്റില്‍ കുടുംബസമേതം ഫാഹേലില്‍ താമസിച്ചുവരികയായിരുന്നു. എന്‍.എസ്.എസ്. കുവൈറ്റിന്റെ കലാപ്രവര്‍ത്തന മേഖലയിലെ നിറസാന്നിദ്ധ്യവുമായിരുന്ന ശാന്തിഅനില്‍കുമാര്‍ അറിയപ്പെടുന്ന കവയത്രിയും സാമൂഹ്യസാംസ്‌കാരിക മേഖലയിലെ സജീവ പ്രവര്‍ത്തകയുമായിരുന്നു.
ഒപ്പമുണ്ടായിരുന്ന ഈ കലാകാരിയുടെ ആകസ്മിക നിര്യാണത്തെക്കുറിച്ചുള്ള വാര്‍ത്തയുടെ നടുക്കത്തിലാണ് എന്‍.എസ്.എസ്.കുവൈറ്റിലെ പ്രവര്‍ത്തകര്‍. ശാന്തി അനില്‍കുമാറിന്റെ നിര്യാണത്തില്‍ എന്‍.എസ്.എസ്.കുവൈറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.