എയ‍ർഇന്ത്യ വിമാനത്തിൽ പുക; യാത്രക്കാരെ ഒഴിപ്പിച്ചു

0
46

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് മസ്കത്തിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ എയ‍ർഇന്ത്യ വിമാനത്തിൽ പുക. രാവിലെ പതിനൊന്നിന് ടേക്ക് ഓഫിന് തൊട്ടുമുമ്പായിരുന്നു എഞ്ചിൻ മുറിയിൽ നിന്ന് പുക ഉയരുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ യാത്രക്കാരെ തിരിച്ചിറക്കി പരിശോധന നടത്തുകയായിരുന്നു. അതേസമയം, യാത്രക്കാർക്കായി മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു.