കുവൈത്ത് സിറ്റി: അജ്ഞാത നായ ഒരാൾ തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിച്ചുവെന്ന് ആരോപിച്ച് കുവൈറ്റ് സ്വദേശി ഹവാലി പോലീസിന് പരാതി നൽകി. എടിഎം കാർഡ് കാണാതായതിനെ തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് അക്കൗണ്ടുള്ള ബാങ്കിൽ നേരിട്ട് ചെന്ന് അന്വേഷിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം മനസിലായത്. കാണാതായ എടിഎം ഉപയോഗിച്ച് മറ്റാരോ തവണകളായി പണം പിൻവലിച്ചതായി കണ്ടെത്തി. കേസ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഇ-ക്രൈംസ് വകുപ്പിന് കൈമാറി.