ഒമാനിൽ പ്രവേശിക്കാൻ ഇന്ത്യക്കാർക്ക് ഇനി വിസ വേണ്ട

0
6

കുവൈത്ത് സിറ്റി: ഒമാനിൽ പ്രവേശിക്കാൻ ഇനി വിസ ആവശ്യമില്ല, ഇന്ത്യ ഉൾപ്പെടെ 103 രാജ്യങ്ങളിൽനിന്നുള്ള വർക്കാണ് ഈ പുതിയ ഇളവ്. 10 ദിവസം വരെ വിസയില്ലാതെ ഒമാനിൽ താമസിക്കാമെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. നിലവിൽ അഞ്ച് ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ ഒമാനിൽ പ്രവേശിക്കാം ഇതിനൊപ്പമാണ് ഈ പുതിയ തീരുമാനം. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ഇവർക്ക് രാജ്യത്ത് വരുന്നതിനുള്ള നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വേണ്ടിയാണിത്. കൃത്യമായ നിയന്ത്രണങ്ങളും നിബന്ധനകളും ഉൾപ്പെടുത്തിയാണ് പ്രവേശനം അനുവദിക്കുക. നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ റിസർവേഷൻ, ആരോഗ്യ ഇൻഷുറൻസ്, മടങ്ങി പോകുന്നതിന് ബുക്ക് ചെയ്ത ടിക്കറ്റ് എന്നിവയാണ് രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള നിബന്ധനകൾ.