ഒമാനിൽ സ്വിമ്മിംഗ് പൂളിൽ വീണ് മലയാളിയായ നാലുവയസുകാരൻ മരിച്ചു

0
14

മസ്കറ്റ്: ഒമാനിൽ വീട്ടിലെ സ്വിമ്മിംഗ് പൂളിൽ വീണ് നാലു വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ പാനൂർ സ്വദേശി അബ്ദുൾ സലീമിന്‍റെ മകൻ ആദം (4) ആണ് മരിച്ചത്. സീബിലെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു അപകടം. മാതാവ് വഹീദ.

നദാ ഹാപ്പിനെസ് എംഡി അബ്ദുള്‍ സലാമിന്റെ സഹോദരപുത്രനാണ്.