ഒരുമ അംഗങ്ങൾക്ക് റോയൽ സിറ്റി ക്ലിനിക്കിൽ ആകർഷകമായ ആനുകൂല്യങ്ങൾ

0
132

കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി ക്ഷേമ പദ്ധതിയായ “ഒരുമ” യിൽ അംഗങ്ങളായവർക്ക് റോയൽ സിറ്റി ക്ലിനിക്കിൽ വിവിധ ആനുകൂല്യങ്ങൾ. ജനറല്‍ ഡോക്ടർ കൺസൾട്ടേഷൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർ കൺസൾട്ടേഷൻ എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവും, ലാബ് ഇൻവെസ്റ്റിഗേഷനുകൾക്ക് കൂടി ആകര്‍ഷകമായ കിഴിവുകൾ ഒരുമ അംഗങ്ങള്‍ക്ക് നൽകുമെന്ന് റോയൽ സിറ്റി മാനേജ്മെൻ്റ് അറിയിച്ചു. ഈ ആനുകൂല്യങ്ങൾ 2025 ഡിസംബർ 31 വരെ ഉണ്ടാകും. റോയൽ സിറ്റി ക്ലിനിക്കിൽ നടന്ന ചടങ്ങിൽ “ഒരുമ” യുടെ പോസ്റ്റർ പ്രകാശനവും നടന്നു. റോയൽ സിറ്റി സി.ഇ.ഒ. ഡോ. ഫിലിപ്പ് വര്ഗീസ്, സി. ഒ. ഒ. ഷിബു അലക്സ് ഒരുമ സെക്രട്ടറി നവാസ് എസ്. പി. എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചു. റോയൽ സിറ്റി ക്ലിനിക് അബ്ബാസിയ മാനേജ്‌മെന്റ് കൺസൾറ്റൻറ് ജിൻസൺ വര്ഗീസ്, ഇ. എൻ. ടി. സർജൻ ഡോ. മനോജ് കുമാർ, ക്വാളിറ്റി ആൻഡ് ബിസിനസ്സ് ഡെവലപ്മെൻറ് എക്സിക്യൂട്ടീവ് ഡോ. ശ്രീയുക്ത, കെ. ഐ. ജി. അബ്ബാസിയ ഏരിയ സെക്രട്ടറി ഷാ അലി, ഏരിയ ട്രഷറർ ഷുക്കൂർ, , കെ. ഐ. ജി. അബ്ബാസിയ ഏരിയ എക്സിക്യൂറ്റീവ് അംഗങ്ങളായ ഹമീദ് കോക്കൂർ, ഷമീം , ഷിബിൻ, മുജീബ് , ഇസ്മായിൽ എന്നിവർ സംബന്ധിച്ച ചടങ്ങിൽ പങ്കെടുത്തു. ഡിസംബർ 6 ന് തുടങ്ങിയ കാമ്പയിൻ രണ്ട് മാസം നീണ്ടുനിൽക്കും. കാമ്പയിൻ കാലയളവിൽ മാത്രമാണ് ഒരുമയിൽ അംഗത്വം എടുക്കാനും പുതുക്കുവാനും കഴിയുക. രണ്ടര ദിനാർ നൽകി ഏതൊരു മലയാളിക്കും പദ്ധതിയിൽ അംഗത്വമെടുക്കാം. അംഗമായിരിക്കെ മരണപ്പെടുന്ന വ്യക്തിയുടെ നോമിനിക്ക് രണ്ട് ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ ധന സഹായം ലഭിക്കും. ഇത് കൂടാതെ അംഗങ്ങൾക്ക് ചികിത്സാ സഹായമായി കാന്‍സര്‍, ഹൃദയ ശസ്ത്രക്രിയ, ആൻജിയോപ്ലാസ്റ്റി, പക്ഷാഘാതം (ബ്രെയിൻ സ്ട്രോക്ക്), ഡയാലിസിസ് എന്നീ അഞ്ച് അസുഖങ്ങൾക്ക് ധന സഹായവും ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അംഗത്വം എടുക്കാനും അബ്ബാസിയ 600222820, ഫർവാനിയ 99316863, ഫഹാഹീൽ 66610075, അബു ഹലീഫ 98733472 സാൽമിയ 66413084,സിറ്റി 99198501, റിഗ്ഗായ് 66097660 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.