ഒരു കുടുംബത്തിൽ നാല് പേർ ആത്മഹത്യ ചെയ്ത നിലയിൽ

എറണാകുളം : പെരുമ്പാവൂരിൽ ഒരു വീട്ടിലെ നാല് പേരെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്ത് പാറപ്പുറത്ത് വീട്ടിൽ ബിജു, ഭാര്യ അമ്പളി , മക്കളായ അശ്വതി, അർജ്ജുൻ എന്നിവരാണ് അത്മഹത്യ ചെയ്തത്. ബിജുവും ഭാര്യയും കിടപ്പ് മുറിയിലും മക്കളെ ഹാളിലും തൂങ്ങിയ നിലയിൽ കണ്ടെത്തി.

ചിട്ടി നടത്തിയതിലൂടെ ഉണ്ടായ കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് കരുതുന്നത്. വീടിന്റെ ചുമരിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. ചിട്ടിയിൽ ഉൾപ്പെട്ടവർക്ക് നൽകാനുളള 35 ലക്ഷത്തോളം രൂപ കുടിശ്ശിക ഇന്ന് നൽകാമെന്ന് വാക്ക് നൽകിയിരുന്നുവെന്നാണ് വിവരം