കണ്ണൂർ പ്രവാസി കൂട്ടായ്മയും സിറ്റി ക്ലിനിക്ക് മെഹബുള്ളയും സംയുക്തമായി സംഘടിപ്പിച്ച വനിതാ സൗഖ്യ സൗജന്യ സ്ത്രീജന്യ രോഗപരോശോധന ക്യാമ്പ്

കണ്ണൂർ പ്രവാസി കൂട്ടായ്മയും സിറ്റി ക്ലിനിക്ക് മെഹബുള്ളയും സംയുക്തമായി സംഘടിപ്പിച്ച വനിതാ സൗഖ്യ സൗജന്യ സ്ത്രീജന്യ രോഗപരോശോധന ക്യാമ്പ് സിറ്റി ക്ലീനിക്കിൽ വെച്ച് നടന്നു.വനിതകളുടെ മികച്ച സാന്നിധ്യം കൊണ്ട് പുരോഗമിച്ച ക്യാപ് അക്ഷരാർത്ഥത്തിൽ വമ്പിച്ച വിജയമായിരുന്നു,ഗൈനക്കോളജിസ്റ്റ്ൽ പ്രാവിണ്യം നേടിയ ഡോക്ടർമാരുടെ സേവനം ഈ ക്യാപിന്റെ പ്രത്യേകതയായിരുന്നു ,പ്രവാസ ജീവിതത്തിൽ ചിലവേറിയ ചികിത്സാ ചിലവുകൾ സാധാരണക്കാർക്ക് താങ്ങാൻ സാധിക്കാത്ത സാഹചര്യത്തിൽ ഇത്തരം ക്യാപുകൾ ഉപകാരപ്രദമായ കാര്യങ്ങൾ തന്നെയാണ് ,സിറ്റി ക്ലിനിക്കിൽ നടന്ന ലളിതമായ ചടങ്ങിൽ വനിതാവേദി കോർഡിനേറ്റർ സിനി ജോബിഷ് അദ്ധ്യക്ഷത വഹിച്ചു , ഫഹാഹീൽ വനിതാ കൺവീനർ ട്വീങ്കിൾ കാനാട്ട് സ്വാഗതം ആശംസിച്ചു ,കുവൈറ്റ് കേരള വെൽഫയർ പാർട്ടി അദ്ധ്യക്ഷ ശ്രീമതി റസീന മൊയ്ദീൻ മെഡിക്കൽ ക്യാപ് ഉൽഘാടനം ചെയ്തു. പ്രോഗ്രാമിന് സിറ്റി ക്ലിനിക് ഡോക്ടർ ശഷി ജോഷി,ഷാനു തലശേരി ,ആന്റോ ജോസഫ് ,അബ്‌ദുൾ കരീം,ബിജിത ഷിനോജ് ,വിജിഷ അനുരാജ് ,ജിൻസ അഗസ്റ്റിൻ,അഞ്ജലി ആന്റോ,നിഖില ഹാജീഷ്,നീതുസോമി,ഹാജീഷ്,രഞ്ജിത്,നൗഷാദ്, എന്നിവർ ആശംസകൾ നേർന്നു. KPKK യുടെ സ്നേഹ ഉപഹാരം സിറ്റി ക്ലീനിക്കിന് വനിത വേദി കമ്മറ്റി അംഗങ്ങൾ സമ്മാനിച്ചു.കൂടാതെ ഉൽഘാടനം നിർവ്വഹിച്ച റസീന മൊയ്ദിന് മൊമെന്റോയും നൽകി ,അബ്ബാസിയ വനിതാവേദി കൺവീനർ അഞ്ജു രഞ്ചിത്ത് പ്രോഗ്രാമിന് നന്ദിയും അർപ്പിച്ചു. സാധാരണക്കാരായ പ്രവാസികൾക്ക് ഉപകാരപ്രദമായ പ്രോഗ്രാമുകൾ സംഘടിപ്പിക്കാൻ ഇത്തരം പരിപാടികൾ പ്രചോദനം ആകട്ടെ നമ്മുക്ക് ആശംസിക്കാം.ജീവ കാരുണ്യ പ്രവർത്തന മേഖലയിൽ Kpkk നടത്തി വരുന്ന പ്രവർത്തനങ്ങൾ ,കുവൈറ്റിലെ പ്രവാസി സമൂഹത്തിന് ഒരു മുതൽ കൂട്ടുതന്നെയാണ്.