കനത്ത മഴയിൽ മുങ്ങി യുഎഇ: ജാഗ്രതാ നിർദേശവുമായി അധികൃതർ

0
9

ദുബായ്: യുഎഇയിൽ ജനജീവിതം ദുസഹമാക്കി കനത്ത മഴ. വ്യാഴാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഗതാഗതം തടസ്സപ്പെട്ടതോടെ നഗരസഭാ അധികൃതർ വെള്ളക്കെട്ടുകൾ നീക്കം ചെയ്തെങ്കിലും മഴ തുടർന്നതോടെ വീണ്ടും വെള്ളക്കെട്ടുകൾ രൂപപ്പെടുകയാണ്. ഇടിയോട് കൂടിയ മഴയാണ് വിവിധയിടങ്ങളെ വെള്ളത്തിൽ മുക്കിയത്. ശക്തമായ മഴ ഞായറാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്.

മഴ പെയ്യുന്നതിനായി നടത്തിയ ക്ലൗഡ് സീഡിങാണ് ശക്തമായ കാലാവസ്ഥയ്ക്ക് വഴിയൊരുക്കിയത്. ശക്തമായ കാറ്റു വീശാനുള്ള സാധ്യത കണക്കിലെടുത്ത തീരേദശ മേഖലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനം ഓടിക്കുന്നവരും ജാഗ്രതപാലിക്കണമെന്നാണ് നിർദേശം. അതേസമയം ദുബായിക്ക് പുറമെ അബുദാബി, ദുബായ്, ഷാർജ, ഫുജൈറ, ഉമ്മുൽഖുവൈൻ, അജ്മാൻ, റാസൽഖൈമ എന്നിവിടങ്ങളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു.